Adivasi

ബിജു കാക്കത്തോട്: വയനാട് ദലിത് ആദിവാസി സംഘടനകളുടെ പൊതു സ്ഥാനാർത്ഥി

ഗോത്ര സംസ്ഥാന ചെയർമാൻ ബിജു കാക്കത്തോടാണ് സ്ഥാനാർത്ഥി. വയനാട് ലോകസഭാ മണ്ഡലത്തിലുള്ള ദലിത് ആദിവാസി വോട്ടുകളാണ് തങ്ങളുടെ ലക്ഷ്യമെന്നു ബിജു കാക്കത്തോടു പറഞ്ഞു.


നീതി തേടി സതീഷിൻ്റെ കുടുംബം: ആദിവാസി വിദ്യാർത്ഥികളോട് കേരളം ചെയ്യുന്നത്

നിലമ്പൂർ ഇന്ദിരാഗാന്ധി സ്മാരക മാതൃകാ വിദ്യാലയത്തിലെ സതീഷ് എന്ന ആദിവാസി വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ദിശ കേരളയുടെ നേതൃത്വത്തിൽ സ്‌കൂളും പ്രദേശവും സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്:


2014 ൽ 279 സ്ഥാനാർത്ഥികൾ: ഒരു ആദിവാസി, സംവ: മണ്ഡലങ്ങളിൽ മാത്രം മുന്നണികൾക്ക് ദലിതർ

20 ലോക്‌സഭാ മണ്ഡലങ്ങളിലായി 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ജനവിധി തേടിയ 279 പേരിൽ ആദിവാസി സമുദായത്തിൽ നിന്നും ഒരാൾ മാത്രം. സംവരണ മണ്ഡലങ്ങളായ ആലത്തൂർ, മാവേലിക്കര ഒഴികെയുള്ള 18 മണ്ഡലങ്ങളിലെ 252 സ്ഥാനാർഥികളിൽ 35 പേർ മാത്രമാണ് ദലിത് സമുദായങ്ങളിൽ നിന്നുമുള്ളവർ.


അഭിമുഖം/ സോണിസോറി: ആദിവാസികുട്ടികൾക്കായുള്ള സ്‌കൂളുകളിലെ ഭരണകൂടപദ്ധതികൾ

എന്തിനാണ് ഭരണകൂടങ്ങൾ ആദിവാസികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നതിനെക്കുറിച്ച് സോണിസോറി മാധ്യമപ്രവർത്തക ദിൽനാസ് ബോഗിയോട് സംസാരിക്കുന്നു.


മുന്നോക്ക സംവരണത്തിനെതിരെ 92 പിന്നാക്ക സംഘടനകളുടെ കൂട്ടായ്മ

നരേന്ദ്ര മോഡി സർക്കാർ പാസ്സാക്കിയ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന ബില്ലിനെതിരെ 92 പിന്നാക്ക സമുദായ സംഘടനകള്‍. വെള്ളിയാഴ്ച ഹൈദരാബാദിൽ വെച്ചാണ് സാമ്പത്തിക സംവരണത്തിനെതിരെ സംഘടനകള്‍ യോഗം ചേര്‍ന്നത്.


‘സ്വന്തം ഭാഷയിൽ തിരിച്ചുപറയാൻ തുടങ്ങുന്ന സിനിമയാണ് എന്റേത്’: കരിന്തണ്ടൻ സംവിധായിക ലീല സന്തോഷ്

എഴുതപ്പെടാത്ത ചരിത്രത്തിലെ വയനാടൻ നായകൻ കരിന്തണ്ടന്റെ ജീവിതം പറയാനാണ് തന്റെ ശ്രമമെന്ന് ചലച്ചിത്ര സംവിധായിക ലീല സന്തോഷ് പറഞ്ഞു. ഫാറൂഖ് കോളേജ് സോഷ്യോളജി അസോസിയേഷൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായെത്തിയതായിരുന്നു അവർ.


നിസ്സാരനേരം കൊണ്ട് ഇല്ലാതാക്കി കളഞ്ഞില്ലേ നിങ്ങൾ? അഭിമന്യുവിന്റെ കൊലപാതകികളോട് ഗോമതി

സാമൂഹികവും, സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന തോട്ടം തൊഴിലാളികളുടെ ഇടത്തിൽ നിന്നും ഏറെ പ്രതീക്ഷകളുമായി ഉയർന്ന് വന്ന വിദ്യാർത്ഥിയെയാണ് നിങ്ങൾ നിസ്സാരനേരം കൊണ്ട് കൊന്നതെന്ന് മൂന്നാറിലെ തോട്ടം തൊഴിലാളിനേതാവും ദലിത് ആദിവാസി അവകാശപ്രവർത്തകയുമായ ഗോമതി.


ആദിവാസികൾ മ്യൂസിയം പീസുകളല്ല. ഫെസ്റ്റുകളിലെ ‘പ്രധാന ആകർഷണം ‘ ആദിവാസികുടിലുകളാക്കുന്നവരോട്

കണ്ണൂർ മഹോത്സവത്തിന്റെ “പ്രധാന ആകർഷണം ആദിവാസിയും ആദിവാസി കുടിലുമാണു” പോലും. മധുവിന്റെ കൊലപാതകികൾ പതിനാറുമല്ല പതിനാറായിരവുമല്ല പതിനാറു ലക്ഷവുമല്ല… ആദിവാസിയെ വംശീയമായി ആക്ഷേപിച്ച് ആനന്ദം കണ്ടെത്തുന്ന മലയാളി എന്തുതരം പുരോഗമനമാണ് നേടിയത്.


അന്യവൽക്കരണവും ദേശീയതയും

ഒരു സാധാരണ പൗരന്റെ സ്വത്വം എന്നത് രാജ്യത്തിന്റെ പൗരത്വം കൊണ്ട് നിർണയിക്കുമ്പോൾ ഒരു ദളിതന്റെ അല്ലെങ്കിൽ ആദിവാസി എന്ന് വിളിക്കപെടുന്നവന്റെ സ്വത്വം എന്നത് ജാതി, മതം പിന്നെ രാജ്യത്തിന്റെ പൗരത്വം എന്നിവയാൽ ചുറ്റിപറ്റിയതാണ്.


ആദിവാസികള്‍ക്കു വേണ്ടി നമുക്കെന്തൊക്കെ ചെയ്യാനാവും? ഐകൃദാര്‍ഢ്യവുമായി ദയാപുരം വിദ്യാഭ്യാസകേന്ദ്രം.

ദൂരദേശങ്ങളിലുള്ള ദളിത്ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സഹായം നല്‍കുന്ന ചെറിയ പദ്ധതികള്‍ക്ക് രൂപം നല്‍കി, കഴിഞ്ഞ രണ്ടു വര്‍ഷമായി ദയാപുരം പ്രവര്‍ത്തിക്കുന്നുണ്ട്. (ദളിത്ആദിവാസി പ്രവര്‍ത്തകരുടെ പിന്തുണ നമുക്ക് കിട്ടുന്നുമുണ്ട്) അതില്‍ പ്രവര്‍ത്തിക്കാന്‍ ദയാപുരത്തുകാര്‍ മുന്നോട്ട് വരണം. പി.എസ്.സി പരിശീലനംപോലെയുള്ള സ്ഥിരം മാര്‍ഗ്ഗങ്ങള്‍ വിട്ട് ആദിവാസി കുട്ടികളുടെ കഴിവിന് പ്രകാശനം കിട്ടുന്നതും അവരുടെ പ്രകൃതിയുമായി ചേര്‍ന്നുനില്‍ക്കുന്നതുമായ ഇനങ്ങളെക്കുറിച്ചും നാം ചിന്തിക്കണം.