Education

സാമ്പത്തികസംവരണം: ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളിൽ ആയിരത്തോളം സീറ്റുകൾ വർധിപ്പിക്കും

പുതിയ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.ഐ.ടി , എൻ.ഐ.ടി, കേന്ദ്ര സർവ്വകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പുതിയ സംവരണ നിയമ പ്രകാരമായിരിക്കും പ്രവേശനം നടത്തുക.


കേരളമോഡൽ ഉന്നതവിദ്യാഭ്യാസം വിചാരണ ചെയ്യപ്പെടുന്നു

ഭരണകൂട അനാസ്ഥയുടെ ഇരകളാണ് കേരളത്തിലെ പ്രൈവറ്റ് / വിദൂര വിദ്യാർത്ഥികൾ. ഭരണകൂടം തന്നെ ആ മുറിവ് ഉണക്കണം. മുഴുവൻ വിദ്യാർത്ഥികൾക്കും നീതി ലഭിക്കണം. അത് പരിഹരിക്കുന്ന രാഷ്ട്രീയ പരിഹാരങ്ങൾ നടപ്പിലാകുന്നത് വരെ റെഗുലർ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മുഴുവൻ അക്കാദമിക പരിഗണനകളും വിദൂര വിദ്യാർത്ഥികൾക്ക് ഉറപ്പ് വരുത്താനുള്ള ബാധ്യത സർക്കാറിനുണ്ട്.


കൊങ്ങപ്പാടത്തെ അംബേദ്‌കർ. ദലിത് കോളനിയിലെ വിദ്യാഭ്യാസവിപ്ലവത്തിന്റെ കഥ പറഞ്ഞു രൂപേഷ് കുമാറിന്റെ ഡോക്യൂമെന്ററി

കൊങ്ങപ്പാടം എന്ന ദളിത് കോളനിയില്‍ നിന്ന് വിദ്യാഭ്യാസം നേടിയിരുന്നവര്‍ വളരെ ചുരുക്കമായിരുന്നു. ജാതീയത അതിന്റെ എല്ലാ അപകടത്തോടെയും കൂടി പരോക്ഷമായി കേരളത്തിലെ ഏത് ദളിത് കോളനിയെയും പിന്നോട്ടുവത്കരിച്ചതു പോലെ ഈ നാടിനെയും വെറുതെ വിട്ടില്ല. ഈ സാഹചര്യത്തിലാണ് അംബേദ്‌കർ ആശയങ്ങളിൽ വിശ്വസിക്കുന്ന സജിത്ത് കുമാർ എന്ന യുവാവ് മുൻകൈയെടുത്തു തന്റെ നാടിനെ വിദ്യാഭ്യാസ വിപ്ലവത്തിലേക്ക് നയിക്കുന്നത്.


ഈ മനുഷ്യന്റെ കൂടെ എല്ലാവരുമുണ്ടാകണം , കൊങ്ങപ്പാടത്ത് സജിത്ത് പരത്തിയ വെള്ളിവെളിച്ചം

പല കാരണങ്ങൾ കൊണ്ടും ഇന്ന് ആ പരിശീലന പദ്ധതി പ്രതിസന്ധിയിലാണ്. പക്ഷെ “എന്റെ കോങ്ങാപ്പാടം” ഒരിക്കലും നിന്നുപോകരുത്. അത് കൊണ്ടു തന്നെ സജിത്ത് കുമാർ എന്ന ഈ മനുഷ്യന്റെ കൂടെ ഒരു നാട്ടിലെ കുട്ടികളുടെ കണ്ണിലെ വെളിച്ചത്തിനു വേണ്ടി ലോകത്തെല്ലാവരും കൂടെ നിക്കണം.


കേരളത്തിൽ സർക്കാർ/എയ്‌ഡഡ്‌ സ്‌കൂൾ പ്രൈമറി/യുപി അധ്യാപകർ. എസ്‌സി 3 .95% , എസ്‌ടി 1 .33%

കേരളത്തിലെ സർക്കാർ/ എയ്‌ഡഡ്‌ തലങ്ങളിലെ പ്രൈമറി/ യുപി സ്‌കൂളുകളിലെ ടീച്ചർമാരിൽ എസ്‌സി എസ്‌ടി വിഭാഗങ്ങളിലുള്ളവരുടെ എണ്ണം വളരെ കുറവെന്ന് കണക്കുകൾ. 2013 മുതൽ 2016 വരെയുള്ള ആകെയുള്ള അധ്യാപകരിൽ എസ്‌സി വിഭാഗത്തിലുള്ളവർ നാലു ശതമാനത്തിലും എസ്‌ടി വിഭാഗത്തിലുള്ളവർ രണ്ടു ശതമാനത്തിലും താഴെയാണെന്നാണ് കണക്കുകൾ പറയുന്നത്.


ബിപിഎല്ലുകാർ ഇംഗ്ലീഷ് പഠിക്കുന്നതും പരിഷത്തിന്റെ മലയാളസ്നേഹവും

പൊതുവിദ്യാലയത്തെ മലയാള ഫാസിസത്തിന്റെ കേന്ദ്രമാക്കുന്നതിന് പകരം അവിടെ ഇംഗ്ലീഷിന് തുല്യ പ്രാധാന്യം നൽകണം.അതിനും സർക്കാൻ നിയമങ്ങളുണ്ടാക്കണം.സാധാരണക്കാരന്റെ മകന് ഇംഗ്ലീഷ് വിദ്യാഭ്യാസം ഉറപ്പ് വരുത്താനുള്ള നിയമമുണ്ടാവട്ടെ.ഇംഗ്ലീഷ് പഠിക്കേണ്ടത് മലയാളത്തേക്കാൾ അനിവാര്യമായി തീരുന്ന ലോകമാണിത്.അറിവ് നേടാനും ജീവിക്കാനും നാട് വികസിക്കാനും ഇംഗ്ലീഷ് വേണം.മലയാളം പഠിക്കാത്തത് കൊണ്ട് ഉപരിപഠനത്തിൽ ഒന്നും നഷ്ടപെടില്ല.പക്ഷെ ഇംഗ്ലീഷിലെ മിടുക്കില്ലായ്മ കാരണം ഒരുപാട് കഴിവുള്ള കുട്ടികളുടെ സ്വപ്‌നങ്ങളാണ് ഇല്ലാതാവുന്നത്.


ജിഷ്ണുവിന്റെ മരണം :നാമെല്ലാവരും ഉത്തരവാദികളാണ്

ജിഷ്ണു പ്രണോയിയുടെ ജീവിതവും സ്വപ്‌നങ്ങളും തകർത്ത് കളഞ്ഞതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് നമുക്കാർക്കും തന്നെ ഒഴിഞ്ഞ് മാറാനാവില്ല.‘സംസ്കാരസമ്പന്നതയും മലയാളം/ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും’.പി ഗീതക്ക് ഒരുവിയോജനക്കുറിപ്പ്

അവർണ്ണ-ന്യൂനപക്ഷങ്ങൾ അധമരായി മലയളത്തെ മാത്രം ‘പരിപോഷിപ്പിച്ചു’ നടന്നിരുന്ന ആ സുവർണ്ണഭൂതകാലത്ത്‌ ആംഗലേയവും അതിനപ്പുറവുമുള്ള വിദ്യകൾ നന്നായി അഭ്യസിച്ച്‌ വിദ്യാലയങ്ങൾ മുതൽ അധികാരത്തിന്റെ സകല കേന്ദ്രങ്ങളിലും അധീശത്വം സ്ഥാപിച്ചു വാണതു സവർണ്ണ ഉപരിവർഗ്ഗങ്ങളായിരുന്നു എന്നതു ചരിത്രമാണ്


നാരദ ഫോളോ അപ്പ് ന്യൂസുകാർക്കു അഹമ്മദ് സെലബിയെ അറിയാമോ ?

റൈറ്റ് സഹോദരന്മാര്‍ക്ക് മുമ്പ് ആകാശത്തില്‍ പറന്ന മുസ്ലിം ശാസ്ത്രജ്ഞന്റെ കഥ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടാന്‍ മാത്രം അശ്ലീലമാണ് നമ്മുടെ ‘മതേതര’ അക്കാദമിക് ഭൂമിക എന്നതാണ് ഇരുത്തി ചിന്തിപ്പിക്കേണ്ടത് .