https://maktoobmedia.com/

Muslim

മാൾഡയിലെ മുസ്‌ലിംകൾ കോൺഗ്രസിനെ കൈവിടുമോ?

ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് പശ്ചിമ ബാഗാളിലെ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മാൾഡ. ചണം, സിൽക്ക് തുടങ്ങിയ ഉൽപ്പങ്ങൾക്ക് പേരുകേട്ട മാൾഡയിൽ പക്ഷെ 65 ശതമാനം ജനങ്ങളും തൊഴിൽരഹിതരാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയും തൃണമൂൽ കോൺഗ്രസ്സും ബാഗാളിൽ സ്വാധീനം ഉണ്ടാക്കിയപ്പോഴും മാൾഡ കോൺഗ്രസ് കോട്ടയായി തന്നെ നിലനിന്നു.


‘ഇസ്‌ലാമിനോടുള്ള ശത്രുതയാണ്’: ന്യൂസിലാന്റിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ലോകനേതാക്കൾ

ന്യൂസിലാന്റിലെ രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചു ലോകനേതാക്കൾ. 49 പേരാണ് ഭീകരവാദികളുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ നാല് പേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.


എന്തുകൊണ്ട് മുസ്ലിങ്ങൾക്ക് സംവരണം ആവശ്യമാണ്?

ഇന്ത്യയിലെ ഏറ്റവും വലിയ വെല്‍ഫെയര്‍/അധികാരപങ്കാളിത്ത പദ്ധതിയായ സംവരണത്തില്‍ നിന്ന് അതിനേറ്റവും അര്‍ഹരായ മുസ്ലിംകള്‍ പിന്തള്ളപ്പെട്ടതങ്ങനെയാണ്. ഹിന്ദു വിഭാഗം 74 ശതമാനവും, ക്രിസ്ത്യാനികള്‍ 66.3 ശതമാനവും സംവരണത്താല്‍ സംരക്ഷിക്കപ്പെട്ടപ്പോള്‍ മുസ്ലിംകള്‍ കേവലം 41.5 ശതമാനം മാത്രമാണ് സംവരണത്തിൻ്റെ പരിധിക്കുള്ളിലുള്ളത്. ഒരു മതവിഭാഗമെന്ന നിലയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരാണ് ഏറ്റവുമധികം സംവരണത്തിന് പുറത്തു നില്‍ക്കുന്നത് എന്ന വിരോധാഭാസമാണ് ഇന്ത്യയില്‍ നിലവിലുള്ളത്.


ഹൈദരാബാദ്: ചാർമിനാറിൽ ഉയരുന്ന മുസ്‌ലിം രാഷ്ട്രീയത്തിൻ്റെ ‘പട്ട’ങ്ങൾ

“ഉൾക്കൊള്ളലിൻ്റെ രാഷ്ട്രീയമാണ് മജ്‌ലിസിന്റേത്. ന്യൂനപക്ഷ വിഭാഗങ്ങങ്ങൾ അവരുടെ വിശ്വാസത്തിൻ്റെ പേരിലും അവർ ധരിക്കുന്ന വസ്ത്രത്തിൻ്റെ പേരിലും കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിലും വലതുപക്ഷ സംഘടനകളാൽ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്തു ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനും അതിൻ്റെ നേതാക്കളും കാലഘട്ടത്തിൻ്റെ ആവശ്യമാണ്.”


ഗോഹത്യ: മുസ്‌ലിംകളെ എൻഎസ്എ ചുമത്തി ജയിലിലടച്ച കോൺഗ്രസിനെതിരെ റാണ അയ്യൂബ്

മുസഫർനഗർ കലാപകാരികളെ വെറുതെ വിട്ടയക്കുന്ന യോഗി ആദിത്യനാഥിനും മുസ്‌ലിംകൾക്കെതിരെ ഗോഹത്യയുടെ പേരിൽ ദേശീയ സുരക്ഷാ നിയമം ചുമത്തുന്ന കമൽനാഥിനും ഇടയിലാണ് ഇന്ത്യൻ മുസ്‌ലിമെന്ന് മാധ്യമപ്രവർത്തക റാണ അയ്യൂബ്.


ഹിന്ദുവും മുസ്‌ലിമും സുഹൃത്തുക്കളായാൽ… ‘യോഗിരാജ്യ’ത്തെ അലിയുടെയും അരവിന്ദിൻ്റെയും കഥ

മെഹബൂബ് അലിയും അരവിന്ദ് ശർമയും ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലെ സിയാനാ തെഹ്സിൽ നിവാസികളും ഉറ്റ ചങ്ങാതിമാരുമാണ്. അരവിന്ദിൻ്റെ പിതാവ് പ്രദേശത്തെ ബ്രാഹ്മൺ സമാജത്തിൻ്റെ നിലവിലെ പ്രസിഡന്റും അലി ഒരു ഒരു ട്രാൻസ്പോർട്ട് സംരംഭത്തിൻ്റെ നടത്തിപ്പുകാരനുമാണ്. ഇരുവരും ഇപ്പോൾ ജയിലറകളിലാണ്. ഗോവധമാണ് പാതകം.


യുപിയിൽ കസ്റ്റഡി മരണങ്ങൾ തുടർകഥ: പോലീസ് മർദ്ദനമേറ്റ് മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു

ഉത്തർപ്രദേശ് പോലീസിൻ്റെ മർദ്ദനമേറ്റ അബ്ദുൽ റഹ്‌മാൻ എന്ന യുവാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ മരണപെട്ടു.


ലാലു പ്രസാദ് യാദവ്: ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ പേടിസ്വപ്‌നം

മുഖ്യധാരാ മാധ്യമങ്ങളും, സവർണ്ണ പ്രസിദ്ധീകരണങ്ങളും ‘കാട്ടുഭരണം നടത്തുന്ന ഭരണാധികാരി’ എന്ന രീതിയിൽ അവതരിപ്പിച്ചിരുന്ന ലാലു പ്രസാദ് യാദവ് എങ്ങനെയാണു
ബീഹാറിലെ അധസ്ഥിത വിഭാഗത്തിൻ്റെയും, പിന്നാക്ക വിഭാഗങ്ങളുടെയും, മുസ്ലിം ന്യൂനപക്ഷത്തിൻ്റെയും പകരക്കാരനില്ലാത്ത നേതാവായി മാറിയത്?, ലാലു പ്രസാദിൻ്റെ അസാന്നിധ്യം മതേതര രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന ശൂന്യത എത്രത്തോളമാണ്?


പൗരത്വ നിയമഭേദഗതി ബിൽ: 10 ലക്ഷം മുസ്‌ലിംകളുടെ ഭാവി അനിശ്ചിതത്വത്തിൽ

ആസ്സാം പൗരത്വ രെജിസ്റ്ററിൽ നിന്ന് 10 ലക്ഷം മുസ്ലീങ്ങൾ പുറത്തായ സാഹചര്യത്തിലാണ് ഇത്. ആസ്സാം പൗരത്വ രെജിസ്റ്ററിൽ നിന്ന് പുറത്തായത് 40 .7 ലക്ഷം പേരാണ്. ഇതിൽ 28 ലക്ഷം പേര്‍ ഹിന്ദുക്കളും 10 ലക്ഷം മുസ്ലിങ്ങളും ബാക്കി മറ്റു വിഭാഗക്കാരുമാണ്‌. ലോകസഭാ പാസ്സാക്കിയ പുതിയ നിയമ ഭേദഗതി അനുസരിച്ചു അയൽരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് പൗരത്വം ലഭിക്കും. മുസ്‌ലിംകളെ പുതിയ നിയമനുസരിച്ച അനധികൃത കുടിയേറ്റക്കാരായി കണക്കാക്കും.


‘ഞാൻ രണ്ടും കൽപ്പിച്ചാണ്. സമൂഹത്തോട് കണ്ട സത്യം വിളിച്ചുപറയും’: ജനം ടിവിക്കെതിരെ ക്ഷുഭിതനായി സലിം കുമാർ

കോളേജിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് ഇത്. ആ കുട്ടികള്‍ വളര്‍ന്നുവരുന്നവരാണ്. അവരെ തീവ്രവാദികളെന്ന് മുദ്രകുത്തുന്ന മാധ്യമപ്രവര്‍ത്തനം അംഗീകരിക്കാനാകില്ല