Literature‘ഉസ്സി’ , ഇതിഹാസതാരം ഉസൈൻ ബോൾട്ടിന്റെ കഥപറയുന്ന മലയാളനോവൽ

ജമൈക്കൻ ഇതിഹാസത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഏറെ പ്രത്യേകതകളുള്ള മലയാള നോവൽ പുറത്തി . ഭാസ്‌കരൻ ബത്തേരി രചിച്ച  ‘ഉസ്സി’ ഇന്ന് പ്രകാശനം ചെയ്യപ്പെട്ടു. ഉസൈൻ ബോൾട്ടിനെ വീട്ടുകാരും കൂട്ടുകാരും വിളിക്കുന്ന ചെല്ലപ്പേര് തന്നെയാണ് ‘ഉസ്സി’യിലൂടെ നോവലിനും നൽകിയിട്ടുള്ളത്.


തിരിച്ചെത്താത്തവരെപ്പറ്റി, ആ 200 ലധികം വരുന്ന മനുഷ്യരെപ്പറ്റി നമ്മൾ മറന്നു തുടങ്ങിയിരിക്കുന്നു

‘നങ്കൂരങ്ങൾ’ , വിപിൻ‌ദാസ് തോട്ടത്തിൽ എഴുതിയ കവിത. ഫേസ്‌ബുക്കിൽ വിപിൻ‌ദാസ് ഷെയർ ചെയ്തതാണ് പ്രസ്തുത കവിത.


സിദ്ധാർത്ഥിന്റെ ചിത്രകലാ പ്രദർശനം , മുരളി തുമ്മാരുകുടിയുടെ ഈ ക്ഷണം നിരസിക്കാനാവില്ല

മുരളി തുമ്മാരുകുടി ഫേസ്‌ബുക്കിൽ എഴുതിയ ഈ ക്ഷണം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി. ഓട്ടിസ്റ്റിക്ക് ആയ തന്റെ മകൻ സിദ്ധാർത്ഥിന്റെ ചിത്രങ്ങളുടെ പ്രദർശന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്താണ് മുരളി ഫേസ്‌ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്‌തത്‌. “Me Siddharth, Reminiscences of an Asperger’s Mind” എന്ന പേരിട്ട പ്രദർശനം ജനുവരി മൂന്നു മുതൽ ഏഴുവരെ രാവിലെ പതിനൊന്നു മുതൽ വൈകീട്ട് ഏഴു വരെ എറണാകുളത്ത് ദർബാർ ഹാളിൽ വെച്ച് നടക്കുംസ്വപ്നചിത്ര , ഭിന്നശേഷിയുള്ളവരുടെ ചിത്രപ്രദർശനം കോഴിക്കോട് ആർട് ഗാലറിയിൽ

ഒരു ജീവിതംപോലുമില്ലല്ലോ എന്ന് ലോകം സഹതപിക്കുമ്പോൾ…പൂർണ്ണരായി ആരുമില്ലല്ലോ എന്ന തിരിച്ചറിവുണ്ട്. ഞങ്ങളുടെ സ്വപ്‌നങ്ങൾക്കും അതിജീവനത്തിന്റെ വർണ്ണചിറകുകൾക്കും എന്ന് ഈ ചിത്രപ്രദർശനത്തിലൂടെ നമുക്ക് ലോകത്തോട് ഉറക്കെപറയണം…


പെന്‍ഡുലം ബുക്സ് പുസ്തകമേള ഡിസംബര്‍ പത്ത് മുതല്‍ ഇരുപത് വരെ

പുസ്തകപ്രസാധന രംഗത്തെ നവസംരഭമായ പെന്‍ഡുലം ബുക്സിന്റെ പ്രഥമ പുസ്തക മേള നിലമ്പൂര്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടക്കുകയാണ്.പ്രസാധന രംഗത്തെ പ്രമുഖരായ ഡി സി ബുക്സ്,ഒലീവ്,അദര്‍ ബുക്സ്,പെന്‍ഡുലം ബുക്സ് ,എെ പി എച്ച് . റെഡ്ചെറി,വിദ്യാര്‍ഥി പബ്ലിക്കേഷന്‍ ,പ്രേഗ്രസീവ്, വചനം ബുക്സ്,വിചാരം ബുക്സ് തുടങ്ങി കേരളത്തിലെ ഇരുപതിലധികം വരുന്നപ്രസാധകരുടെ ,നുറിലധികം വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം പുസ്തകങ്ങള്‍ മേളയിലുണ്ടാകും.


ചിലപ്പോൾ എന്റെ മുറിയിൽ ഡിപ്രഷൻ പൂക്കുന്നത്‌ ഇങ്ങനെയാണ് 

നീണ്ട കോണ്ടാക്റ്റ്‌ നമ്പറുകളുടെ നിരയിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ടവരെ
ഓരോരുത്തരെയായി വിളിക്കാൻ ശ്രമിച്ച്‌ പരാജയപ്പെടുമ്പോൾ
ഈ ലോകത്തെല്ലാവരും
നിന്നെ ഉപേക്ഷിച്ചുകഴിഞ്ഞെന്ന്
ഉള്ളിലൊരാൾ പുഛിച്ച്‌ ചിരിക്കുന്നു


ഞാന്‍ ഒരു മരം മാതിരിയാണ്.. നിലമ്പൂര്‍ ആയിഷ പറയുന്നു

മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരിയാണ് നിലമ്പൂര്‍ ആയിഷ. നാടക അരങ്ങുകളില്‍ മാത്രമല്ല സാമൂഹ്യസേവനരംഗത്തും പതിറ്റാണ്ടുകളായുള്ള നിറഞ്ഞ സാന്നിധ്യം. തീക്ഷ്ണവും വെല്ലുവിളിച്ചതുമായ തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് നിലമ്പൂര്‍ ആയിഷ സംസാരിക്കുന്നു.
സമകാലിക മലയാളം വാരികയുടെ സാമൂഹ്യ സേവന പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നും..