https://maktoobmedia.com/

‘ തീവ്രവാദിയല്ലെന്നു തെളിയിക്കാൻ ഇരുപത്തിമൂന്നുകൊല്ലം തടവറയിലിട്ടു അവരെന്നെ’

സോനം സൈഗാൾ

1994 ഒക്ടോബർ 15ന് കർണാടകയിലെ ഗുൽബർഗയിലുള്ള തന്റെ വീട്ടിലിരുന്ന് അവസാനവർഷ ഫാർമസി ഡിപ്ലോമ പരീക്ഷയ്ക്ക് വേണ്ടി പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു മുഹമ്മദ് നിസാറുദ്ധീൻ. പരീക്ഷ ജയിച്ചാൽ, ഗൾഫിൽ ജോലി കണ്ടെത്താമെന്ന ഏഴാം വയസ്സ് മുതലുള്ള സ്വപ്നത്തിലായിരുന്നു പത്തൊമ്പത് വയസ്സുള്ള നിസാറും സുഹൃത്ത് സാജിദും(പേര് മാറ്റിയിട്ടുണ്ട്). പക്ഷെ ആ ദിവസം, പോലീസ് അവന്റെ വീട്ടുവാതിൽക്കലെത്തി, കൈയാമങ്ങളോടെ അവനെ കൊണ്ടുപോയി. തുടക്കത്തിൽ 1993 ഒക്ടോബറിൽ ഹൈദരാബാദിലെ ഒരു മുസ്‌ലിം സ്ഥാപനത്തിൽ നടന്ന ബോംബ് സ്ഫോടനത്തിനായിരുന്നു കേസെടുത്തത്, പിന്നീട് 1993 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന തെളിയിക്കപ്പെടാത്ത മറ്റ് സ്ഫോടനക്കേസുകളിലും പ്രതി ചേർത്തു. അതിന് ശേഷം തീവ്രവാദ-വിരുദ്ധ നിയമം, disruptive prevention act(TADA) എന്നിവ ചാർജ് ചെയ്‌തെങ്കിലും രണ്ട് വർഷത്തിന് ശേഷം 1996ൽ അത് പിൻവലിച്ചു. 1993 ഡിസംബർ 5,6 തീയ്യതിയിൽ മുംബൈയിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേരെ കൊന്നതിനും, 22 പേർക്ക് പരിക്ക് പറ്റിയതിലും ‘കുറ്റസമ്മതം’ നൽകിയെന്ന പേരിൽ അജ്‌മീർ സെൻട്രൽ ജയിലിൽ കൊണ്ടു വന്നു. 2005 ഫെബ്രുവരി 28ന് അജ്‌മെറിലുള്ള TADA കോടതി നിസാറിനെ പ്രതി ചേർക്കുകയും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.

23 വർഷം അദ്ദേഹം തീവ്രവാദിയെന്ന ലേബലിൽ ശിക്ഷയനുഭവിച്ചു.”എനിക്കാ ദിവസങ്ങളൊന്നും ഓർക്കേണ്ട, 73 ദിവസം ഞാൻ ലോക്കപ്പിൽ തനിച്ചായിരുന്നു, നാലു ദിവസം പൂർണമായും വിലങ്ങോടെ നിന്ന നിൽപ്പിൽ നിൽക്കേണ്ടി വന്നു”.മെയ് 11 2016 ന് സുപ്രീം കോടതി നിസാറിന്റെ പോലീസ് കസ്റ്റഡിയിലെ മൊഴിയുടെ അടിസ്ഥാനത്തിൽ, നിരപരാധിത്വം അംഗീകരിച്ചു കുറ്റ വിമുക്തനാക്കി.

‘ദ ഹിന്ദു’ പത്രലേഖകർ അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ സാഹിറുദീന്റെ ഗുൽബർഗയിലെ വീട്ടിൽ ചെന്ന് നിസാറിനോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.” ഇരുപത്തിമൂന്നു വർഷക്കാലം എന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി നഷ്ടപ്പെട്ടു.എല്ലാവരും ജീവിതത്തിൽ മുന്നോട്ട് പോയി, സുഹൃത്തുക്കളിൽ മിക്കവാറും പേർ വിദേശത്താണ്, നാട്ടിലുള്ളവർ ബന്ധം മറക്കുകയും ചെയ്തു. എന്നെ തിരിച്ചറിയുന്നത് കൂടിയില്ല ”. അവരാരും. അവരന്ന് കണ്ട 19 വയസ്സുള്ള നിസാറുദ്ധീനും, ഇന്നത്തെ നാൽപ്പത്തിരണ്ടുകാരനും ഏറെ വ്യത്യാസമുണ്ട്; ഒരു തലമുറ കടന്നുപോയി. ഈ അനീതിക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നോ എന്ന ലേഖകന്റെ ചോദ്യത്തിന് ദേഷ്യത്തോടെ അദ്ദേഹം മറുപടി പറഞ്ഞു; “നഷ്ടപെട്ട വർഷങ്ങൾക്കു പകരമെന്ത് പ്രതിഫലമാണ് കിട്ടുക? എന്തെങ്കിലും തരത്തിൽ എനിക്ക് പ്രതിവിധി കിട്ടുമോ?”

തുടർന്ന് അദ്ദേഹത്തിന്റെ സഹോദരൻ സാഹിറുദ്ധീനാണു സംസാരിച്ചത്. ” കഴിഞ്ഞ കാലമത്രയും കുടുംബത്തിന്റെ അധ്വാനം നിസാറിന്റെ കേസിനു വേണ്ടി ചിലവഴിച്ചു. ഇനി മറ്റൊരു നിയമയുദ്ധത്തിനുള്ള ചിലവ് തങ്ങൾക്ക് താങ്ങാനാവില്ല. ഇനി നിസാറനുഭവിച്ച അനീതിയോടു പ്രതികരണം ചെയ്യാമെന്നാണെങ്കിൽ അതിൽ പകുതിയോളം പേർ മരിച്ചു. എന്താണ് പ്രതിവിധി? ഞങ്ങളിപ്പോൾ ശ്രമിക്കുന്നത് നിസാറിന്റെ പഴയ ജീവിതം തിരിച്ചുകൊണ്ടുവരാനാണ്‌. എന്നെയും നിങ്ങളെയും പോലെ അവനും സന്തോഷിക്കേണ്ടവനാണ്. അവന്റെ ജീവിതം സന്തോഷകരമാവുന്നത് എനിക്ക് കാണണം. പല ആളുകൾക്കും ഇപ്പോൾ ഞങ്ങളുടെ കുടുംബവുമായി വിവാഹബന്ധത്തിനു താൽപര്യമില്ല. എന്റെ സഹോദരൻ മാത്രമല്ല , ഞങ്ങളുടെ കുടുംബം മുഴുവനും ഈ അനീതിയുടെ ഇരയാണ്. അവന്റെ പേരിൽ ചുമത്തിയ കേസുകൾ കള്ളമാണെന്ന് അവർക്കറിയാമെങ്കിലും തീവ്രവാദകേസായതുകൊണ്ട് ഇനിയും മറ്റു സ്ഫോടനകേസുകളിൽ അവൻ പ്രതിചേർക്കപെടുമോ എന്ന് അവർ ആശങ്കിക്കുന്നു. ” സാഹിറിന്റെ വേദന തന്റെ സഹോദരന് നീതി നിഷേധിക്കപ്പെട്ടതിൽ ”നിയമപാലകർ” മൗനം പാലിച്ചതാണ്. ”ജഡ്ജിമാർക്ക് ഏറ്റവും കുറഞ്ഞത് അനുതാപമോ പശ്ചാത്താപമോ പ്രകടിപ്പിക്കാമായിരുന്നു.” സാഹിർ പറയുന്നു. ടാഡ നിർത്തലാക്കിയിട്ടും നിസാറുദ്ധീനെ നിയമവും നീതിയും കൈവിട്ടതും ഇരുപത്തിമൂന്നു വർഷം തടവറയിൽ കുടുക്കിയതും നിയമപാലകരുടെ അപകടകരമായ പങ്കുകൾ കൂടിയുള്ളതുകൊണ്ടാണെന്നു സാഹിർ വിശ്വസിക്കുന്നു.
ദി ഹിന്ദു ദിനപത്രത്തിൽ സോനം സൈഗാൾ എഴുതിയ ” Prisoners of the system” ലേഖനത്തിലെ ആദ്യഭാഗം. വിവർത്തനം ചെയ്‌തത്‌ ദൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥി സുൽത്താന നസ്‌റിൻ

Be the first to comment on "‘ തീവ്രവാദിയല്ലെന്നു തെളിയിക്കാൻ ഇരുപത്തിമൂന്നുകൊല്ലം തടവറയിലിട്ടു അവരെന്നെ’"

Leave a comment

Your email address will not be published.


*