ഒരുശതമാനത്തിലും കുറവാണ് മുത്തലാഖുകളെന്ന് സര്‍വ്വേ

മുസ്‌ലിംകള്‍ക്കിടയിലെ 331 വിവാഹമോചന കേസുകളില്‍ ഒന്നു മാത്രമാണ് മുത്വലാഖ് മുഖേന നടന്നതായി കണ്ടെത്തിയതെന്ന് സര്‍വ്വേ.

ഡല്‍ഹി ആസ്ഥാനമാക്കിയ ദി സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡിബേറ്റ്സ് ഇന്‍ ഡവലപ്മെന്റ് പോളിസി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി ഇരുപതിനായിരം പേരില്‍ നടത്തിയ സര്‍വ്വേയുടെതാണ് റിപ്പോര്‍ട്ട്. 331 ത്വലാഖ് കേസുകളില്‍ യാതൊരു സാക്ഷികളുമില്ലാതെ , ഒരേ സമയം മൂന്നുവട്ടം വാക്കാലെ തല്വാഖ് ചെയ്തത് ഒരു കേസില്‍ മാത്രമാണെന്ന് സര്‍വ്വേ പറയുന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇകണോമിക് റിസര്‍ച്ച് മുന്‍ സാമ്പത്തികഉപദേഷ്ടാവ് ഡോ.അബൂ സാലിഹ് ഷരീഫിന്റെ നേത്യത്വത്തിലാണ് സര്‍വ്വേ.

വാര്‍ത്ത – ഇന്തൃന്‍ എക്സ്പ്രസ്സ്

Be the first to comment on "ഒരുശതമാനത്തിലും കുറവാണ് മുത്തലാഖുകളെന്ന് സര്‍വ്വേ"

Leave a comment

Your email address will not be published.


*