World

3 മാസം പ്രായമായ കൈക്കുഞ്ഞുമായി ന്യൂസിലന്റ് പ്രധാനമന്ത്രി യുഎൻ ജനറൽ അസംബ്ലിയിൽ

മൂന്നുമാസം പ്രായമായ മകൾ നീവ് ടി അരോഹയുമായി യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്താണ് ജെസീന്ത ചരിത്രം രചിച്ചത്. അമ്മ ജസീന്ത പ്രസംഗിക്കുമ്പോൾ അച്ഛൻ ക്ലാർക്ക് ഗെഫോർഡിന്റെ മടിത്തട്ടിൽ കിടന്നുറങ്ങുകയായിരുന്നു മകൾ.


11 വര്‍ഷത്തിന് ശേഷം മെസ്സിയില്ലാതെ ഫിഫ ഫൈനല്‍ ലിസ്റ്റ്. ക്രിസ്റ്റ്യാനോയും സലാഹും മോഡ്രിച്ചും ലിസ്റ്റില്‍

റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിലേക്ക് നയിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂളിന് വേണ്ടി കഴിഞ്ഞ സീസണില്‍ ഗംഭീരപ്രകടനം പുറത്തെടുത്ത മുഹമ്മദ് സലാഹ്, ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച ലുക്കാ മോഡ്രിച്ച് എന്നിവരാണ് ഫിഫയുടെ അവാര്‍ഡിനുള്ള അവസാന പട്ടികയില്‍ ഇടം പിടിച്ചത്.


നേട്ടങ്ങൾ കൊയ്‌ത അതികായൻ. നയ്‌പോളിനെ ഓർത്ത് ജീവിതപങ്കാളി നദീറ നയ്‌പോള്‍

” ഒരുപാട് മേഖലകളില്‍ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള അതികായൻ. സര്‍ഗാത്മകത നിറഞ്ഞ ഒരു ജീവിതത്തിനു ശേഷം പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങൽ ‘ സാഹിത്യകുലപതിയുടെ ഭാര്യ നദീറ നയ്‌പോള്‍ പുറത്തിറക്കിയ അനുശോചനക്കുറിപ്പില്‍ പറയുന്നു.


വംശീയത സഹിക്കില്ല. ജർമനിക്കായി ഇനി ബൂട്ടണിയിലെന്ന് ഓസിൽ

വംശീയാധിക്ഷേപവും അവഗണനയുമാണ് ജര്‍മന്‍ ജേഴ്സി ഊരാന്‍ കാരണമെന്ന് ഓസില്‍ പറഞ്ഞു. ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ഓസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.


വീണുരുണ്ടെന്ന് കളിയാക്കുന്നവരോട്. റഷ്യയിൽ ഏറ്റവും കൂടുതൽ ഗോൾ ശ്രമങ്ങൾ ഈ താരത്തിൽ നിന്നായിരുന്നു

റഷ്യൻ സ്റേഡിയങ്ങളിൽ ഏറ്റവും കൂടുതല്‍ ഗോള്‍ ശ്രമങ്ങള്‍ നടത്തിയ കളിക്കാരന്‍ ബ്രസീലിന്റെ ഫുട്‍ബോൾ മാന്ത്രികൻ നെയ്‌മർ ആണ്. 27 തവണയാണ് ഈ താരം ഗോൾ ശ്രമങ്ങൾ നടത്തിയത്. ഏറെയും മനോഹരമായ ഷോട്ടുകളായിരുന്നു.


ട്രംപിന് പകരം ബേബി ട്രംപ് ബലൂൺ. പ്രതിഷേധങ്ങളോട് ഐക്യപ്പെട്ട് ജർമൻ ടിവി

പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ട്രംപിന്റെ ഫോട്ടോവിന് മുകളിൽ ‘ട്രംപ് ബേബി’യെ റീപ്ലേസ് ചെയ്‌തിട്ടാണ് ജർമൻ ടിവി ചാനലായ ZDF ട്രംപിന്റെ ബ്രിട്ടൻ സന്ദർശനത്തെ വാർത്തയാക്കിയത് . ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലാവുകയായിരുന്നു.


‘യുദ്ധം എന്നെ കരുത്തനാക്കുകയായിരുന്നു’. ലോകഫുട്ബോളിന്റെ നെറുകയിൽ ലൂക്കാ മോഡ്രിച്ച്

ബോംബുകളുടെയും വെടിയുണ്ടകളുടെയും ശബ്ദത്തിലായിരുന്ന ബാല്യകാലത്തെ കുറിച്ച് മോഡ്രിച്ച് ഒരുപാട് തവണ അഭിമുഖങ്ങളിൽ സംസാരിക്കുന്നുണ്ട്. താനും സഹോദരി ജാസ്‌മിനും നിലത്ത് മൈനുകളുണ്ടോ എന്ന് സൂക്ഷിച്ചായിരുന്നു അന്ന്  നടന്നതെന്ന് മോഡ്രിച്ച് പറയുന്നു.


ബെക്കാമും ഇബ്രാഹീമോവിച്ചും തമ്മില്‍ പന്തയം. ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ലോകകപ്പിന്റെ ക്വാട്ടറില്‍ ഇംഗ്ലണ്ടും സ്വീഡനും മുഖാമുഖം വന്നതോടെ രസകരമായ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് ഫുട്ബോള്‍ ഇതിഹാസങ്ങളായ സ്‌ളാട്ടന്‍ ഇബ്രാഹിമോവിച്ചും ഡേവിഡ് ബെക്കാമും.VAR സിസ്റ്റം ചിലപ്പോഴൊക്കെ ഗ്ലാമർ ടീമുകൾക്ക് വേണ്ടി ചെറുടീമുകളെ അൺപ്ലഗ് ചെയ്യപ്പെടുന്നില്ലേ?

മൊറോക്കോ – സ്പെയിൻ മത്സരത്തിന് ശേഷം ആന്ദ്രേ ഇനീയേസ്റ്റക്ക് ഒരാൾ ട്വിറ്ററിൽ മറുപടി കൊടുത്തതാണ് ഈ ചിത്രം.  മെറോക്കോയുടെ പതാകയുള്ള പ്ലഗ്ഗിൽ വയറ് ഊരിയിട്ടിരിക്കുന്നതായാണ് ചിത്രം