Police Brutality

അഭിമുഖം/ സോണിസോറി: ആദിവാസികുട്ടികൾക്കായുള്ള സ്‌കൂളുകളിലെ ഭരണകൂടപദ്ധതികൾ

എന്തിനാണ് ഭരണകൂടങ്ങൾ ആദിവാസികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നതിനെക്കുറിച്ച് സോണിസോറി മാധ്യമപ്രവർത്തക ദിൽനാസ് ബോഗിയോട് സംസാരിക്കുന്നു.


യുപിയിൽ കസ്റ്റഡി മരണങ്ങൾ തുടർകഥ: പോലീസ് മർദ്ദനമേറ്റ് മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടു

ഉത്തർപ്രദേശ് പോലീസിൻ്റെ മർദ്ദനമേറ്റ അബ്ദുൽ റഹ്‌മാൻ എന്ന യുവാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ മരണപെട്ടു.


ഒരാൾക്കെതിരെ മാത്രം 133 കേസുകൾ. തൂത്തുക്കുടി സമരക്കാരോട് തമിഴ്‌നാട് ചെയ്യുന്നത്

തമിഴ്‌നാട് തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ മഹാസമരത്തിൽ പങ്കെടുത്തവരെ നിരന്തരം വേട്ടയാടി തമിഴ്‌നാട് ഗവണ്മെന്റ്. സമരത്തിൽ പങ്കെടുത്ത ഓരോരുത്തർക്കുമെതിരെ നൂറിലധികം എഫ് ഐ ആറുകളാണ് പോലീസ് ചുമത്തുന്നത്.


തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പ്. പ്രതിഷേധം വ്യാപകമാവുന്നു

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരായ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 9 പേര്‍ മരിച്ചു മരണസംഖ്യ പത്ത് കടന്നെന്നും റിപ്പോർട്ടുകളുണ്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റു


ദേശീയപാത സർവ്വേ: മലപ്പുറത്ത് ജനരോഷം , ലാത്തികൊണ്ട് നേരിട്ട് പോലീസ്

മലപ്പുറത്ത് വലിയപറമ്പിൽ ദേശീയപാത സ്ഥലമേറ്റെടുക്കാനുള്ള സര്‍വേക്കിടെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പോലീസ് അക്രമം. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശി. ലാത്തിചാര്‍ജില്‍ കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റു.കേരളമേ നീതികേട്‌ അരുത് . സോഷ്യൽമീഡിയയിൽ #JusticeForSreejith കാമ്പയിൻ

നിരാഹാര സമരങ്ങളില്‍ ഏറ്റവും അവസാനത്തേത് ആരംഭിച്ചിട്ട് ഇന്നലെ ഒരു മാസത്തോളമായി .നിരാഹാര സമരം ശ്രീജിത്തിന്റെ ആരോഗ്യത്തെ പൂര്‍ണമായും നശിപ്പിച്ചിരിക്കുകയാണ്. കുടിവെള്ളം പോലുമില്ലാതെ തുടര്‍ന്ന സമരം ഇദ്ദേഹത്തിന്റെ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മൂത്രത്തിന് പകരം രക്തമാണ് പുറത്തുവന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.


പ്രതീഷിനെതിരെ വീണ്ടും പോലീസ് വേട്ട. അർദ്ധരാത്രി വീട്ടിൽ കയറി പിടിച്ചുകൊണ്ടുപോയി

സ്റ്റേഷനിലെത്തിയ പ്രതീഷിന്റെ സുഹൃത്തുക്കളോട് ”ദൈവം ഉണ്ടെന്ന് മനസിലായില്ലേ, ഞങ്ങളിവനായി കാത്തിരിക്കുവായിരുന്നു ” എന്നായിരുന്നു പോലീസുകാർ പ്രതികരിച്ചത്. നാരദന്യൂസിലെ ലേഖകനാണ് പ്രതീഷ് രമ.


ലേശം നാണം വേണം അതിന്, പോലീസിനെ ചോരയും നീരും കൊടുത്ത് ന്യായീകരിക്കുന്നവരോട് 

ചരിത്രവും ഓര്‍മ്മയും തമ്മില്‍ വലിയ ദൂരം ഉണ്ടെന്ന് നിങ്ങളാരും അഭിനയിക്കരുത്. ചരിത്രവും ഓര്‍മ്മയും തമ്മില്‍ വലിയ ദൂരമൊന്നുമില്ല. നാളെ ഞാന്‍ ഇതേരീതിയില്‍ എറണാകുളത്തെ സദാചാര പൊലീസിങ്ങിന് ഇരപ്പെട്ടാല്‍ എനിക്ക് നേരിടേണ്ടിവരുന്നതും ഈ ഓഡിറ്റിങ് തന്നെയാകില്ലേ?


സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ജാതിയധിക്ഷേപവും ഭീകരമര്‍ദ്ദനവും

കേരളപോലീസിന്റെ സദാചാര പോലീസിങ്ങിനും ശാരീരിക ആക്രമണത്തിനും ജാതി അധിക്ഷേപത്തിനുമിരയായി സാമൂഹ്യപ്രവര്‍ത്തക അമൃതയും മാധ്യമപ്രവര്‍ത്തകന്‍ പ്രതീഷ് രമയും. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് എറണാകുളം റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് സംഘം ചേര്‍ന്ന് പോലീസ് ഭീകരത അഴിഞ്ഞാടിയത്. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രതീഷ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.