ഭോപ്പാൽ:തീവ്രവാദികളെന്ന് ദേശാഭിമാനി. അങ്ങനെ വിളിക്കരുതെന്ന് വൃന്ദ കാരാട്ട്

 

ഭോപ്പാലിൽ പോലീസ് വധിച്ച എട്ടു യുവാക്കൾ വിചാരണത്തടവുകാരാണെന്നും അവരെ ” തീവ്രവാദികൾ ” എന്ന് വിളിക്കുന്നത് നീതിനിഷേധമാണെന്നു കഴിഞ്ഞ ദിവസം സി പി ഐ എം പോളിറ് ബ്യുറോ മെമ്പർ വൃന്ദ കാരാട്ട് സി എൻ എൻ നു നൽകിയ പ്രതികരണത്തിൽ പറഞ്ഞിരുന്നു. എന്നാൽ കേരള സി പി ഐ എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി പത്രം നൽകിയ വാർത്തയുടെ തലവാചകം തന്നെ ” ജയിൽചാടിയ 8 സിമി തീവ്രവാദികളെ വെടിവെച്ചു കൊന്നു” എന്നതാണ്. കഴിഞ്ഞ ദിവസത്തെ ദേശീയനേതാവിന്റെ പ്രസ്താവനയ്ക്ക് നേരെ വിരുദ്ധമായി പോലീസ് ഭരണകൂട ഭാഷ്യം നൽകിയ ദേശാഭിമാനിക്കെതിരെ സോഷ്യൽ മീഡിയയിൽ നല്ല വിമർശനങ്ങൾ ഉയരുന്നു. അതേ സമയം ‘ഏറ്റുമുട്ടലിലെ” ദുരുഹതയെ കുറിച്ച് ദേശാഭിമാനിയിൽ പരാമർശമുണ്ട്.

Be the first to comment on "ഭോപ്പാൽ:തീവ്രവാദികളെന്ന് ദേശാഭിമാനി. അങ്ങനെ വിളിക്കരുതെന്ന് വൃന്ദ കാരാട്ട്"

Leave a comment

Your email address will not be published.


*