World

സ്കൂൾ ഹോസ്റ്റലിൽ തീപ്പിടിത്തം . വെന്തുമരിച്ചത് 17 പെൺകുട്ടികൾ . സങ്കടക്കടലിൽ തായ്ലാൻഡ്‌

തായ്‌ലന്‍ഡില്‍ സ്‌കൂള്‍ ഹോസ്റ്റലിന് തീപിടിച്ച് പതിനേഴു പെണ്‍കുട്ടികള്‍ വെന്തുമരിച്ചു. പന്ത്രണ്ടിലേറെ കുട്ടികളെ കാണാതായി. ഉത്തര തായ്‌ലന്‍ഡിലെ ചിയാങ് റായ് മേഖലയിലെ സ്‌കൂള്‍ ഹോസ്റ്റലില്‍ ഞായറാഴ്ച രാത്രിയാണ് ദാരുണമായ ഈ അപകടം ഉണ്ടായത് . അഞ്ചിനും 12 വയസിനുമിടെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.


”ബാൻ ഇസ്ലാം” റാലിക്ക് മുന്നിൽ ഹിജാബിട്ടു സെൽഫിയുമായി മുസ്ലിം പെൺകുട്ടി. സെൽഫികൾ കാണാം

വലതുപക്ഷ പാർടികൾ സംഘടിപ്പിച്ച ” സ്റ്റോപ്പ്‌ ഇസ്ലാം” റാലിക്ക് മുന്നിൽ വെച്ചു ഹിജാബ് ധരിച്ചു ഒരു കൂട്ടം സെൽഫികളെടുത്ത പെൺകുട്ടി സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും താരമാവുന്നു. ബെൽജിയം ആസ്ഥാനമായ വ്ലാംസ് ബെലാന്ഗ് എന്ന തീവ്ര ദേശീയ വലതുപക്ഷ പാർടി , ” സ്റ്റോപ്പ്‌ ഇസ്ലാം , ബാൻ ഹിജാബ് ” തുടങ്ങിയ മുദ്രാവാക്യങ്ങളോടെ സംഘടിപ്പിച്ച റാലിയുടെ മുന്നിൽ നിന്നാണ് സഖിയ്യ ബെല്ഖിരി എന്ന ഇരുപത്തിരണ്ടുകാരി അതിശയിപ്പിക്കുന്ന രീതിയിൽ സെൽഫികളുമായി വന്നത് .


പൈതൃക കാഴ്ചകളൊരുക്കി മെലീഹ : ഷാർജയുടെ ചരിത്രമുറങ്ങുന്ന ഗ്രാമത്തിലൂടെ ഒരു യാത്ര

നൂറ്റാണ്ടുകൾ പിന്നിട്ട ചരിത്ര പാതകളിലേക്ക് തിരിഞ്ഞു നടക്കാൻ മോഹമുണ്ടോ? എങ്കിൽ ഷാർജയിലെ മെലിഹയിലേക്ക് വരൂ. പൈതൃകമുറങ്ങുന്ന ഉംനാർ ശവകുടീരം, ഗുഹാത്താഴ്വരകൾ, ഒട്ടകങ്ങളുടെയും കുതിരകളുടെയും ശവകുടീരങ്ങളുമായി മെലിഹ കോട്ട, പ്രൌഡിമുറ്റി നില്ക്കുന്ന ജാഹിലിയ കാലത്തെ മെലിഹ കൊട്ടാരം… മരുഭൂമിയിലെ ഗ്രാമത്തിൽ കാഴ്ചകളൊരുപാടുണ്ട്.


പട്ടിണി കിടക്കുന്നവർ ഭക്ഷണം മോഷ്ടിച്ചാൽ കുറ്റമാവില്ല.- ഇറ്റാലിയൻ കോടതി.

പട്ടിണി സഹിക്കവയ്യാതെ , തെരുവിൽ ജീവിക്കുന്ന ഒരു വ്യക്തി ഹോടലിൽ നിന്നും ബ്രെഡും ജാമും മോഷ്ടിക്കാൻ ശ്രമിച്ചു എന്ന കേസിൽ ഇറ്റലിയിലെ പരമോന്നത കോടതിയുടെ പ്രസ്താവന ലോകവ്യാപകമായി ചർച്ചയാവുന്നു.


ഫലസ്തീനികൾക്ക് ദക്ഷിണാഫ്രിക്കയുടെ സമ്മാനം. വെസ്റ്റ്ബാങ്ക്സിറ്റിയിൽ മണ്ടേലയുടെ പ്രതിമ

സയണിസത്തിനെതിരെ സ്വാതന്ത്ര്യത്തിനായി വർഷങ്ങളോളം ചെറുത്തുനിൽപ്പ് പോരാട്ടം തുടരുന്ന ഫലസ്തീൻ ജനതയ്ക്ക് നെൽസൺ മണ്ടേലയുടെ നാട്ടിൽ നിന്നും ഒരു ആദരം. ജോഹനാസ്ബറഗ് മുനിസിപാലിറ്റിയും മണ്ടേല ഫൗണ്ടേഷനും സംയുക്തമായി നിർമിച്ച നെൽസൺ മണ്ടേലയുടെ പൂർണകായ പ്രതിമ കഴിഞ്ഞ ദിവസം ഫലസതീനിലെ വെസ്റ്റ്‌ ബാങ്ക് സിറ്റിയിൽ പ്രസിഡന്റ് മഹമൂദ് അബ്ബാസ് അനാഛാദനം ചെയ്തു. വർണവിവേചനത്തിനെതിരായ മണ്ടേലയുടെ പോരാട്ടം തുടരുന്ന ഫലസ്തീൻ ജനതയ്ക്കുള്ള സമ്മാനം ആണ് പ്രതിമയെന്നു റാമല്ല മേയർ മൂസ ഹദീദ് മാധ്യമങ്ങളോട് പറഞ്ഞു



ലൈംഗികബന്ധങ്ങളിലെ ‘മര്യാദ’ ലംഘിച്ചാൽ അമേരിക്കൻ സ്റ്റേറ്റുകളിൽ 15 വർഷം തടവ്

മിചിഗാൻ സ്റ്റേറ്റിൽ സെനറ്റ് പാസ്സാക്കിയ ബില്ലിലാണ് ‘മര്യാദകൾ’ ലംഘിക്കുന്ന രതിയെ മൃഗരതിയുമായി തുലനം ചെയ്തും അറപ്പുളവാക്കുന്നതും അപമാനകരവുമായ ലൈംഗിക പ്രവർത്തി എന്നും വിശേഷിപ്പിച്ചത്. ഒപ്പം ഇതിൽ ഏർപ്പെടുന്നവർക്ക് 15 വർഷം തടവുശിക്ഷ ലഭിക്കുമെന്നും പറയുന്നു.


റിപ്പോർടറുടെ വസ്ത്രം .പ്രചരിക്കുന്ന വാർത്തകൾ കള്ളം – ഹാഷിം അല

  ഇന്റർവ്യൂവിനു വന്ന ടി വി റിപ്പോർട്ടരോടു ശരീരം മുഴുവൻ മറക്കുന്ന വസ്ത്രം ധരിച്ചാൽ മാത്രമേ അഭിമുഖം അനുവദിക്കുകയുള്ളൂ എന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഹാഷിം അല പറഞ്ഞെന്നുള്ള വാർത്തകൾ നിഷേധിച്ചു താരം രംഗത്ത്. ”…


ഗൂഗിൾ പറയുന്നു . നിങ്ങളുടെ ഭാവി . നൂറു ശതമാനം സത്യം .

ഞാൻ എപ്പോൾ കല്യാണം കഴിക്കും , എനിക്കെന്ത് ജോലി കിട്ടും . എന്റെ ആദ്യ ശമ്പളം എത്രയായിരുക്കും . ആരാണ് എന്റെ യഥാർത്ഥ സ്നേഹിതൻ , ഞാനെപ്പോൾ മരിക്കും , എന്റെ ആയുസ്സെത്ര ?…


മുഹമ്മദല്ലേ .. ബോംബ്‌ തന്നെ . സ്കൂളിൽ സ്വന്തമായി നിർമിച്ച ക്ലോക്ക് കൊണ്ടുവന്ന ഒമ്പതാം ക്ലാസ്സുകാരൻ അറസ്റ്റിൽ .

അമേരിക്കയിലെ ടെക്സാസിലെ മാക്ആര്‍ദര്‍ ഹൈസ്കൂളില്‍ പഠിക്കുന്ന മുഹമ്മദ്‌ ചെയ്തതും അതിനെ ആളുകൾ നോക്കികണ്ടതും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് താൻ സ്വന്തം നിര്‍മ്മിച്ച ക്ലോക്കുമായെത്തിയ ഈ ഒമ്പതാം ക്ലാസ്സുകാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു . അഹമ്മദ്…