Hadiya

ഹാദിയ. ദേശീയമനുഷ്യാവകാശ കമ്മീഷന് എസ്ഐഒ പരാതി നല്‍കി

ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് ആര്‍എസ്എസ് ബന്തവസോടെ വീട്ടൂതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് നേരെ
നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐഓ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി.


ഹാദിയക്ക് വീട്ടില്‍ ക്രൂരമര്‍ദ്ദനം ,സഹായം തേടി ഭര്‍ത്താവ്

ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ട് ആര്‍എസ്എസ് ബന്തവസോടെ വീട്ടൂതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് വീട്ടില്‍ വെച്ച് ക്രൂരമര്‍ദ്ദനമെന്ന് വാര്‍ത്ത. ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനും അഭിഭാഷകന്‍ കെസി നാസിറും ഫേസ്ബുക്കിലൂടെയാണ് ഹാദിയക്ക് നേരെയുള്ള മര്‍ദ്ദനം പുറംലോകത്തെ അറിയിച്ചത്


മുംബൈ ഫോര്‍ ഹാദിയ: ഹാദിയക്ക് നീതി തേടി മുംബൈയില്‍ വിദ്യാര്‍ത്ഥികള്‍

ഹിന്ദുത്വയുടെ തടവില്‍ നിന്നും ഹാദിയയെ നിരുപാധികം സ്വതന്ത്രയാക്കുക, ഇസ്ലാമോഫോബിയയെ ചെറുക്കുക , ബ്രാഹ്മണിക്ക് പുരുഷാധിപത്യത്തിനെതിരെ പൊരുതുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ മുഴങ്ങി.


ഫ്രീ ഹാദിയ: ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിറാലി

ഹാദിയയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട സംഗമം കഴിഞ്ഞ ദിവസം ഹാദിയയെ സന്ദര്‍ശിക്കാനെത്തിയവരെ തടഞ്ഞ ആര്‍എസ്എസ്-പോലീസ് കൂട്ടുകെട്ടിനെതിരെ പ്രതിഷേധിച്ചു. സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ക്ക് ശക്തിപകര്‍ന്ന് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ ഹാദിയക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കുടപിടിക്കുകയാണെന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു.


ഹാദിയ :സമരം ചെയ്ത വനിതകളെ കയ്യേറി RSS. ഐഎസ് ഏജന്റെന്ന് ആക്രോശം

ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധത്തിനെത്തിയ സാമൂഹ്യപ്രവര്‍ത്തകയ്ക്ക് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം. ഷബ്‌ന സുമയ്യക്ക് നേരെയായിരുന്നു സംഘ്പരിവാര്‍ ആക്രമണം. തന്റെ ഭര്‍ത്താവ് ഫൈസലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് തടയുന്നതിനിടെയാണ് ഷബ്നക്ക് മര്‍ദ്ദനമേറ്റത്


‘ഇവരെന്നെ തല്ലുകയാണ്’ വീട്ടുതടങ്കലിൽ തനിക്ക് മർദ്ധനമെന്നു ഹാദിയ

വീട്ടിൽ നിന്നും തനിക്ക് ഉപദ്രവം നേരിടുന്നതായി ഇസ്ലാം മതം സ്വീകരിച്ചതിനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതിന്റെയും പേരിൽ വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയ. തന്റെ വീടിനു മുന്നിൽ പ്രതിഷേധവുമായെത്തിയ വനിതാസാമൂഹ്യ പ്രവർത്തകരോട് ഹാദിയ തന്നെ വീട്ടുകാർ മർദ്ധിക്കുകയാണ് എന്ന് വിളിച്ചുപറയുകയായിരുന്നു


ഹാദിയയുടെ ഭാവി: പിണറായി വിജയനും ഉത്തരവാദിയാണ്

ഹാദിയയുടെ കേസ് NIAയ്ക്ക് നൽകാനുള്ള സുപ്രീംകോടതി വിധിക്ക് അടിസ്ഥാനം, സംസ്ഥാന സർക്കാർ കോടതിയിൽ എടുത്ത നിലപാട് ആണ്.ഇതേ സർക്കാരിനെ നയിക്കുന്ന CPM ആണ്, പിണറായി വിജയൻ എന്ന അതിന്റെ നേതാവിന് എതിരെയുള്ള കേസ് CBlയ്ക്ക് കൊടുത്താൽ, അതിനകത്ത് ഗൂഡാലോചന നടക്കുമെന്നും, അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി അപകടത്തിൽ ആവുമെന്നും ഉള്ള നിലപാട് എടുത്തത്.


ഹാദിയക്ക് എന്നാണ് സ്വാതന്ത്യം ലഭിക്കുക?

ഈ മൗലികാവകാശ ലംഘനങ്ങൾ ഒരു വനിതാ വിമോചകരെയും അലോസരപ്പെടുത്തുന്നില്ലേ? കേരളത്തിലെ ഇടതു മതേതര സർക്കാരിന് ഇതിലൊന്നും ചെയ്യാനില്ലേ?


ഡോ. ഹാദിയക്ക് ഐക്യദാര്‍ഢ്യവുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഡോ. ഹാദിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോ. ഹാദിയക്കൊപ്പം, നീതിക്കൊപ്പം എന്ന് രേഖപ്പെടുത്തിയ തപാല്‍ കാര്‍ഡ് ഹാദിയയുടെ വീട്ടുവിലാസത്തിലും ഡോ. ഹാദിയക്ക് നീതി നല്‍കുക, ഡോ. ഹാദിയയെ സ്വതന്ത്രയാക്കുക എന്ന് രേഖപ്പെടുത്തിയ തപാല്‍ കാര്‍ഡ് മുഖ്യമന്ത്രിക്കും അയക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.