പ്ലസ്ടുവിന് 1200ല്‍ 1176 മാര്‍ക്ക്; മെഡിക്കൽ പ്രവേശനം ലഭിച്ചില്ല, ദലിത് വിദ്യാർഥിനി ജീവനൊടുക്കി

മെഡിക്കല്‍ പ്രവേശനത്തിന് അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ‘നീറ്റി’നെതിരെ നിയമപോരാട്ടം നടത്തിയ ദളിത് വിദ്യാര്‍ത്ഥിനി അനിത ജീവനൊടുക്കി.

തമിഴ്‌നാട് അരിയല്ലൂര്‍ സ്വദേശിയായ അനിത ഹയര്‍സെക്കണ്ടറിക്ക് 1200 ല്‍ 1176 മാര്‍ക്ക് വാങ്ങി ഉന്നതവിജയം നേടിയിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ അനിതയ്ക്ക് കഴിഞ്ഞിരുന്നില്ല.

പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടില്‍ നേരത്തെ മെഡിക്കല്‍ പ്രവേശനം. എന്നാല്‍ നീറ്റ് പരീക്ഷ വന്നതോടെ ഇതിനെതിരേ അനിത നിയമപോരാട്ടം ആരംഭിക്കുകയായിരുന്നു. തമിഴ്‌നാടിനെ നീറ്റില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു അനിതയുടെ ആവശ്യം.

ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി അനുകൂലമായി ഇടക്കാല വിധി പുറപ്പെടുവിച്ചെങ്കിലും സുപ്രിംകോടതി ഇത് റദ്ദ് ചെയ്യ്തു. നീറ്റ് സ്‌കോര്‍ പരിഗണിച്ചു മാത്രമേ പ്രവേശനം നടത്താവൂ എന്നായിരുന്നു സുപ്രിംകോടതിയുടെ വിധി. ഇതേതുടര്‍ന്ന് അനിത നീറ്റ് പരീക്ഷ എഴുതിയെങ്കിലും റാങ്ക് പട്ടികയില്‍ മുന്നിലെത്താന്‍ കഴിഞ്ഞില്ല.

Be the first to comment on "പ്ലസ്ടുവിന് 1200ല്‍ 1176 മാര്‍ക്ക്; മെഡിക്കൽ പ്രവേശനം ലഭിച്ചില്ല, ദലിത് വിദ്യാർഥിനി ജീവനൊടുക്കി"

Leave a comment

Your email address will not be published.


*