3 മാസം പ്രായമായ കൈക്കുഞ്ഞുമായി ന്യൂസിലന്റ് പ്രധാനമന്ത്രി യുഎൻ ജനറൽ അസംബ്ലിയിൽ

ന്യൂസിലന്റ് പ്രധാനമന്ത്രി കൈക്കുഞ്ഞുമായി യുഎൻ ജനറൽ അസംബ്ലിയിലെത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാവുന്നു. ‘ ലോകത്തിനു ഇതാണ് വേണ്ടത് ‘ എന്ന തലക്കെട്ടോടെയായിരുന്നു പല മാധ്യമങ്ങളും ഇത് വാർത്തയാക്കിയത്.

മൂന്നുമാസം പ്രായമായ മകൾ നീവ് ടി അരോഹയുമായി യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുത്താണ് ജെസീന്ത ചരിത്രം രചിച്ചത്. അമ്മ ജസീന്ത പ്രസംഗിക്കുമ്പോൾ അച്ഛൻ ക്ലാർക്ക് ഗെഫോർഡിന്റെ മടിത്തട്ടിൽ കിടന്നുറങ്ങുകയായിരുന്നു മകൾ.

നവജാതശിശുവായിരിക്കുമ്പോഴേ യുഎൻ അസംബ്ലിയിൽ പ്രവേശനം ലഭിച്ച കുഞ്ഞിന്റെ സെക്യൂരിറ്റി പാസ് കാണണമെന്ന ആളുകളുടെ അപേക്ഷകൾ മാനിച്ച് കുഞ്ഞിന്റെ തിരിച്ചറിയൽ രേഖ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ക്ലാർക്ക് സംഭവത്തെക്കുറിച്ചു രസകരമായ കുറിപ്പും പങ്കുവെച്ചു.

Be the first to comment on "3 മാസം പ്രായമായ കൈക്കുഞ്ഞുമായി ന്യൂസിലന്റ് പ്രധാനമന്ത്രി യുഎൻ ജനറൽ അസംബ്ലിയിൽ"

Leave a comment

Your email address will not be published.


*