CPIM

ഇഎംഎസ് ജാതിവാദിയും കീഴാളവിരുദ്ധനും ആണെന്ന് ഗൗരിയമ്മ

സിപിഎമ്മിന്റെ കേരളത്തിലെ സ്ഥാപകനേതാക്കളില്‍ ഒരാളും കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയുമായ
ഇഎംഎസ് നമ്പൂതിരിപ്പാട് ജാതിചിന്ത വെച്ചുനടന്നയാളാണെന്നും കീഴ്ജാതിക്കാരോട് അവജ്ഞ കാണിച്ചിരുന്ന നമ്പൂതിരിയുമായിരുന്നുമെന്ന് മുതിര്‍ന്ന രാഷ്ട്രീയ നേതാവ് കെആര്‍ ഗൗരിയമ്മ


ഷഫിനെയും കത്തിക്കണമെന്ന് സിപിഎം പ്രവര്‍ത്തകന്‍. നാട് നന്നാവുമെന്നും കമന്റ്

ഹാദിയയുടെ ഭര്‍ത്താവ് ഷഫിന്‍ ജഹാനെ രാജസ്ഥാന്‍ മാതൃകയില്‍ ചുട്ടുകൊല്ലണമെന്ന് സോഷ്യല്‍ മീഡിയയില്‍ സിപിഎം പ്രവര്‍ത്തകന്റെ കമന്റ്. ഹാദിയ ഷഫിനോട് സംസാരിച്ചു എന്ന മനോരമന്യൂസ് ടിവിയുടെ വാര്‍ത്തക്ക് കീഴെയാണ് ഷഫിനെ കൊന്നുകളഞ്ഞാല്‍ നാട് രക്ഷപ്പെടുമെന്ന് സിപിഎം പ്രവര്‍ത്തകനും തിരുവനന്തപുരം സ്വദേശിയുമായ അനൂപ് സോമനാഥിന്റെ കമന്റ്.


ലേശം നാണം വേണം അതിന്, പോലീസിനെ ചോരയും നീരും കൊടുത്ത് ന്യായീകരിക്കുന്നവരോട് 

ചരിത്രവും ഓര്‍മ്മയും തമ്മില്‍ വലിയ ദൂരം ഉണ്ടെന്ന് നിങ്ങളാരും അഭിനയിക്കരുത്. ചരിത്രവും ഓര്‍മ്മയും തമ്മില്‍ വലിയ ദൂരമൊന്നുമില്ല. നാളെ ഞാന്‍ ഇതേരീതിയില്‍ എറണാകുളത്തെ സദാചാര പൊലീസിങ്ങിന് ഇരപ്പെട്ടാല്‍ എനിക്ക് നേരിടേണ്ടിവരുന്നതും ഈ ഓഡിറ്റിങ് തന്നെയാകില്ലേ?


സവര്‍ണന് നിരക്കാത്തത് ചെയ്യുമോ ചങ്കേ.. സിപിഎം സംവരണ നിലപാടിനെ തുറന്നുകാട്ടി ട്രോളുകള്‍

മുന്നാക്കവിഭാഗത്തിലെ ദരിദ്രര്‍ക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നും ഇതിനായി കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെടുമെന്നുമുള്ള സിപിഎമ്മിന്റെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം.


വാഷിങ്ടണ്ണിന്റെ ‘കമ്മ്യൂണിസ്റ്റ് സ്വപ്‌നഭൂമി’ അഥവാ അമര്‍ത്യാസെന്‍ കൊടുത്ത എട്ടിന്റെ പണി

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സ്പീഷീസിനോട് നാഷണല്‍ ജിയോഗ്രഫിക് ചാനല്‍ കാണിക്കുന്ന ആ ദയയുണ്ടല്ലോ, അതുണ്ട് ആ ലേഖനത്തില്‍ ഹോള്‍സെയില്‍ ആയിത്തന്നെ. ഇത് വിവര്‍ത്തനം ചെയ്യുന്ന സമയമത്രയും ഞാനും ദിവ്യയും (@Divya D V) ഇതിലെ ഓരോ വരികളും പറഞ്ഞ് നന്നായി ചിരിച്ചു


സിപിഎം എന്നെ ജീവിക്കാനനുവദിക്കുക,  ചിത്രലേഖ സമരത്തിന്

‘ സിപിഎം എന്നെ ജീവിക്കാൻ അനുവദിക്കുക അല്ലെങ്കിൽ കൊല്ലുക’ എന്ന മുദ്രാവാക്യവുമായി അതിജീവനസമരത്തിനൊരുങ്ങി ദലിത് ആക്ടിവിസ്റ്റ് ചിത്രലേഖ.


കണ്ണൂരില്‍ ആര്‍എസ്എസ് ഭീകരത. സിപിഎം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം

കണ്ണൂർ പാനൂരിൽ സിപിഎം പ്രകടനത്തിനു നേരെ ആര്‍എസ്എസ് ഭീകരത. പാനൂർ കൈവേലിക്കലിൽ ഞായറാഴ്ച വൈകിട്ട് നടന്ന പ്രകടനത്തിനു നേരെയാണ് ബോംബേറുണ്ടായത്. പരുക്കേറ്റ സിപിഎം പ്രവർത്തകരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പൊലീസുകാരെ പാനൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


ആര്‍എസ്എസ് ഭീകരത: സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

തലശ്ശേരിയില്‍ സിപിഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം. ഓട്ടോറിക്ഷ ഡ്രൈവറായ ശ്രീജന്‍ബാബുവിനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ദേഹമാസകലം വെട്ടേറ്റിട്ടുണ്ട്. തലക്കും കൈകാലുകള്‍ക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.


കർണനെ ജസ്റ്റിസ്റ് ആക്കരുതായിരുന്നുവെന്നു സിപിഎം പിബി അംഗം എസ്ആർപി

ജസ്റ്റീസ് സി.ആര്‍ കര്‍ണ്ണനു നേരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ദേശാഭിമാനി പത്രത്തിൽ എഴുതിയ ” ജ. കര്‍ണ്ണനും ജുഡീഷ്യറിയും” എന്ന ലേഖനത്തിലാണ് രാമചന്ദ്രൻ പിള്ള കർണ്ണനെ ജസ്റ്റിസ് ആക്കിയത് ജഡ്ജിമാരെ നിയമിച്ചതിലെ പോരായ്മയാണെന്നു പറയുന്നത്.


8 മണിക്ക് പൊട്ടിയ ബോംബിനെ കുറിച്ച് 6 മണിക്ക് പോസ്റ്റിട്ട ബിജെപിക്കാരൻ. തിരുവന്തപുരത്തേത് നാടകമോ?

എട്ടു മണിക്കും ഒമ്പതു മണിക്കുമിടയിൽ പൊട്ടിയ ബോംബിനെ കുറിച്ച് ആറര മണിക്കു ഫേസ്‌ബുക്കിൽ പോസ്ടിടാനാവുമോ? തിരുവന്തപുരത്തെ ബിജെപി ഓഫീസിലെ ബോംബാക്രമണത്തെ കുറിച്ച് അത് നടക്കുന്നതിനു മുമ്പേ ബിജെപി പ്രവർത്തകനും യുവമോർച്ച നേതാവുമായ യുവാവ് ഫേസ്‌ബുക്കിൽ എഴുതിയത് ദുരൂഹതയുണർത്തുന്നു