Kerala Police

‘ക്രിമിനൽ കേസുകളുണ്ട്. ശബരിമല കയറരുത്.’ ദലിത് വനിതാ നേതാവിനോട് കേരളപോലീസ്

കേരള ദലിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് മഞ്ജുവിന് മലകയറാനുള്ള അനുമതി നൽകാതെ കേരള പോലീസ്. മഞ്ജുവിന്റെ പേരില്‍ 12ഓളം ക്രിമിനല്‍ കേസുണ്ടെന്ന് ചൂണ്ടികാണിച്ചാണ് സന്നിധാനത്തേക്ക് പ്രവേശനം നിഷേധിച്ചത്.


കേരള ദലിത് മഹിള ഫെഡറേഷൻ അധ്യക്ഷ മഞ്ജു ശബരിമലയിൽ

ശബരിമല ദര്‍ശനത്തിനൊരുങ്ങി ദലിത് വനിതാ നേതാവ്. കേരളാ ദലിത് മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജുവാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്.


നന്മ നിറഞ്ഞ മാഷിന്റെ കഥ പറഞ്ഞു പട്ടാമ്പിയിലെ പോലീസ് ഉദ്യോഗസ്ഥൻ

കുലുക്കല്ലൂർ സ്കൂളിലെ അദ്ധ്യാപകനായ ഷമീർ മാഷ് , റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടുമുട്ടിയ അപരിചിതനായ വൃദ്ധനെയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് വരികയും വൃദ്ധസദനത്തിൽ ഏൽപിക്കാൻ കൂട്ടാക്കാതെ  ബന്ധുക്കളെ ബന്ധപ്പെട്ട് വൃദ്ധനെ ബന്ധുക്കൾക്ക് ഏൽപിക്കുകയും ചെയ്‌ത നന്മയുള്ള അനുഭവമാണ് ബാബു ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്‌തത്‌.


ഒരു പായയില്‍ നാല് പേര്‍ കിടന്നുറങ്ങുമ്പോള്‍ ഒരാളില്ലാതായാല്‍… വിനായകന്റെ അച്ഛന്‍ സംസാരിക്കുന്നു

തന്റെ മകന് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോവുമെന്ന് വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ കുട്ടി. കേരളപോലീസിന്റെ ക്രൂരമായ ജാതീയ പീഡനത്തിന്റെ ഇര വിനായകന്‍ മരണപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്ന സന്ദര്‍ഭത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് തൃശൂരില്‍ സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണന്‍ കുട്ടി.


ചോദ്യം ചെയ്‌തത്‌ സിപിഎം കൗൺസിലറുടെ സാന്നിധ്യത്തിൽ 12 മണിക്കൂർ. ജീവനൊടുക്കിയ ദമ്പതികൾ നേരിട്ടത് പോലീസ് ക്രൂരത

ചങ്ങനാശ്ശേരിയിൽ പോലീസ് പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ദമ്പതികൾ നേരിട്ടത് ക്രൂരമായ അവഹേളനവും പീഡനവും. സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായ അഡ്വ: സജി കുമാറിന്റെ സ്വർണക്കടയിൽനിന്നു സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയിൽ പൊലീസ് 12 മണിക്കൂർ ചോദ്യം ചെയ്യുകയായിരുന്നു ഇവരെ. അഡ്വ: സജി കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ‘വിചാരണ’.


ദലിത് വീട്ടിൽ നിന്ന് ചായ വേണ്ടെന്ന് കേരളാപോലീസ്. ചിത്രലേഖ പറയുന്നു

‘രണ്ടുമാസമായി എനിക്ക് പോലീസ് പ്രൊട്ടക്ഷൻ . എന്റെ വീട്ടിൽ നിന്ന് ചായ വേണോ എന്നു ചോദിച്ചാൽ വേണ്ടാ എന്നു മറുപടി.. പക്ഷെ അപ്പുറത്തെ വീട്ടിൽ പോയി ചായകുടിക്കുകയും ചെയ്യും.’ ചിത്രലേഖ പറയുന്നു.


‘പറയാനുള്ളത് ഏത് കോടതിയിലും പറയും.’ നീനു സംസാരിക്കുന്നു

നീനുവിനെ കെവിന്റെ കുടുംബത്തിൽ നിന്നും മാറ്റി നിർത്താൻ പിതാവ് ചാക്കോ നടത്തിയ നീക്കത്തെപ്പറ്റിയും തനിക്ക് മാനസികരോഗമാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഇടപെടലിനെപ്പറ്റിയും കുടുംബത്തിൽ നിന്ന്‌ ഇതുവരെ അനുഭവിച്ച അതിക്രമങ്ങളെപ്പറ്റിയും നീനു മൃദുല ഭവാനിയോട് സംസാരിക്കുന്നു.


വിനായകൻ 19 വയസ്സ് , ശ്രീജിത് 26 വയസ്സ്‌ , കെവിൻ 23 വയസ്സ്‌..

30 വയസ്സിന് താഴെയുള്ള 3 യുവാക്കൾ കേരളത്തിൽ കൊല്ലപ്പെട്ടതിന്റെ പൂർണ ഉത്തരവാദിത്തം കേരള പോലീസിനാണ് .

പൊലീസ് ഫോഴ്സിലെ ” ക്രിമിനല്സിനെ ” തടയാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന് . ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ഈ നിസ്സഹായരായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടതിനു ധാർമിക ഉത്തരവാദിത്തമുണ്ട് .


വടയമ്പാടി ജാതിമതിൽ. സമരക്കാർക്ക് സമൻസ്. ആർഎസ്എസ് അക്രമണത്തിനെതിരെ കേസെടുക്കാതെ പോലീസ്

വടയമ്പാടി ജാതിമതിലിനെതിരായ സമരത്തിൽ അറസ്റ്റു ചെയ്യപ്പെട്ട ദലിത് ആക്ടിവിസ്റ്റുകളുൾപ്പടെയുള്ള നൂറിലധികം പേർക്ക് സമൻസ്. മെയ് 28 ന് കോലഞ്ചേരി കോടതിയിൽ ഹാജരാകാനാണ് ഉത്തരവ്. വടയമ്പാടി സമരത്തിൽ പങ്കെടുത്തതിന്റെ കേസിന് റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമ പ്രവർത്തകരെ അടക്കം പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. നാളെ കോടതിയിൽ ഹാജരാകാനുള്ള ഉത്തരവ് ഇന്നാണ് സമരപ്രവർത്തകർക്ക് ലഭിച്ചത്.


ഈ സ്‌ത്രീയെ അത്രമേൽ ഭരണകൂടം ഭയപ്പെടുന്നുണ്ട്. ഗോമതിയെ വേട്ടയാടി വീണ്ടും പോലീസ്

പൊലീസും ഭരണകൂടവും തന്നെ ജീവിക്കാനനുവദിക്കുന്നില്ലെന്ന് മൂന്നാറിലെ തൊഴിലാളി സമരനായികയും പെമ്പിളൈ ഒരുമൈ നേതാവുമായ ഗോമതി . തോട്ടംതൊഴിലാളികള്‍ക്കായി സമരം ചെയ്തതിന്റെ പേരില്‍ മൂന്നാറിലെ രാഷ്ട്രീയക്കാരും പൊലീസും തന്നെ നിരന്തരം വേട്ടയാടുകയാണെന്നു ഗോമതി പറയുന്നു.